നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ മീറ്റിംഗ് ചീഫ് ഇലക്ടറൽ ഓഫീസറുടെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം, മദ്യം, ലഹരി ഉൽപ്പന്നങ്ങൾ, ജനങ്ങളെ സ്വാധീനിക്കുന്നതിന് സൗജന്യമായി നൽകപ്പെടുന്ന മറ്റ് വസ്തുക്കൾ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഇലക്ഷൻ സീഷ്വർ മാനേജെൻറ് സിസ്റ്റം (ESMS) നടപ്പിലാക്കുന്നത് സംബന്ധിച്ച് യോഗം വിലയിരുത്തി.
ഇ.എസ്.എം.എസ്-ന്റെ പ്രവർത്തനങ്ങൾ അടിയന്തിരമായി നടപ്പാക്കാൻ സംസ്ഥാനതലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കാനും സംസ്ഥാനതല നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാതല നോഡൽ ഓഫീസർമാർക്ക് ചുമതല നൽകാനും ചീഫ് ഇലക്ടറൽ ഓഫീസർ നിർദ്ദേശം നൽകി. ജില്ലാ നോഡൽ ഓഫീസർമാർ മൊബൈൽ ആപ്ലിക്കേഷനിലൂടെ സീഷർ സംബന്ധിച്ചു ലഭ്യമായ വിവരങ്ങൾ നൽകേണ്ടതും സംസ്ഥാനതല നോഡൽ ഓഫീസർമാർ ഇവ നിരീക്ഷിക്കേണ്ടതാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽക്കർ അറിയിച്ചു.
പോലീസ്, എക്സൈസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സ്റ്റേറ്റ് ജി എസ് ടി, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്, പോസ്റ്റൽ സർവീസ് ഡിപ്പാർട്ടമെന്റ്, ആർ.ബി.ഐ-റീജിയണൽ ഡയറക്ടർ, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി എന്നീ വകുപ്പുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
പി.എൻ.എക്സ് 2369/2025
- Log in to post comments