Post Category
മീഡിയ അക്കാദമി ഫോട്ടോജേണലിസം കോഴ്‌സ് സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ നാലിന്
കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സിന്റെ ഒഴിവിലുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ നാലിന് നടക്കും. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നുമാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളില്‍ ആണ് ക്ലാസുകള്‍. പ്ലസ് ടുവാണ് വിദ്യാഭ്യാസ യോഗ്യത.
സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25000 രൂപയാണ് ഫീസ്. അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ജൂണ്‍ നാലിന് രാവിലെ 11ന് എറണാകുളം കാക്കനാട് ഉള്ള കേരള മീഡിയ അക്കാദമി ആസ്ഥാനമന്ദിരത്തില്‍ എത്തണം. ഫോണ്‍: 8281360360.
date
- Log in to post comments