Skip to main content

മസ്റ്റര്‍ ചെയ്യാത്ത മുന്‍ഗണന കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റും

എ.എ.വൈ, പി.എച്ച്.എച്ച് കാര്‍ഡുകളില്‍   മസ്റ്റര്‍ ചെയ്യാത്തവര്‍ നിലവില്‍ റേഷന്‍ വാങ്ങുന്ന റേഷന്‍ കടകളിലോ കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിലോ ഹാജരായി മെയ് 31നകം മസ്റ്ററിംഗ് നടത്തണം.      കാര്‍ഡ്  ഉടമ മരണപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റും അപേക്ഷയും പുതിയ കാര്‍ടുഡമയുടെ ഫോട്ടോയും സഹിതം മരണപ്പെട്ടവരെ ഒഴിവാക്കി അനന്തരാവകാശിയെ കാര്‍ഡ് ഉടമയാക്കി കാര്‍ഡ് നിലനിര്‍ത്തണം.
ഏക അംഗമായ കാര്‍ഡ് ഉടമ മരണപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ ബന്ധുക്കള്‍ ഉടന്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കാര്‍ഡ് സറണ്ടര്‍ ചെയ്യണം.  മരണ സര്‍ട്ടിഫിക്കറ്റ് ഇല്ല എങ്കില്‍ മതിയായ രേഖയുമായി ഓഫീസില്‍ ഹാജരാകണം. 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ അപ്‌ഡേഷന്‍ നടത്തി  മസ്റ്ററിംഗ് നടത്തണം.  മസ്റ്ററിങ് നടത്താവരുടെ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

 

date