Post Category
അപേക്ഷ ക്ഷണിച്ചു
ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനനന്തപുരം സെന്ററിൽ 2025 – 2026 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽമാനേജ്‌മെന്റ് കോഴ്സുകളിലേക്ക് (ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആന്റ് ബീവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ) അപേക്ഷ ക്ഷണിച്ചു. കോഴ്സുകളുടെ അടിസ്ഥാന യോഗ്യത പ്ലസ്ടു / തത്തുല്യം ആണ്. അപേക്ഷകൾ www.fcikerala.org വഴിയും കൂടാതെ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ നേരിട്ടും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 5 ന് വൈകുന്നേരം 5 വരെ. കൂടുതൽ വിവരങ്ങൾക്ക്: 0471 2728340/ 8075319643/ 7561882783/ 8075899870.
പി.എൻ.എക്സ് 2380/2025
date
- Log in to post comments