Skip to main content

തൊഴില്‍ മേള  ജൂണ്‍ 10 ന്

കുടുംബശ്രീയും വിജ്ഞാന കേരളവും  നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ  ആദ്യ തൊഴില്‍ മേള ജൂണ്‍ 10 ന്  കതോലിക്കേറ്റ് കൊളജില്‍ നടക്കും. ജില്ലയിലെ പ്രാദേശിക തൊഴിലവസരങ്ങളില്‍ താല്‍പര്യമുള്ള തൊഴിലന്വേഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും അപേക്ഷിക്കുന്നതിനും അവസരമൊരുക്കുന്ന പദ്ധതിയാണ്. ആയിരത്തിലേറെ തൊഴിലവസരങ്ങള്‍ ജില്ലയില്‍ ലഭ്യമാണ്. അക്കൗണ്ടന്റ്, മാര്‍ക്കറ്റിങ്ങ് മാനേജര്‍, ഇലക്ട്രീഷ്യന്‍, സെയില്‍സ് മാനേജര്‍, സെയില്‍സ് സൂപ്പര്‍വൈസര്‍, സെയില്‍സ് സ്റ്റാഫ്, ബില്ലിങ്ങ് സ്റ്റാഫ്, ടെലികോളര്‍, ടെക്‌നീഷ്യന്‍, ബ്രാഞ്ച് സ്റ്റാഫ്, ടീച്ചൂര്‍, ഓഫീസ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, ഡ്രൈവര്‍, വെയ്റ്റര്‍, മെക്കാനിക്ക്, സെക്ക്യൂരിറ്റി, ഹൗസ് കീപ്പിങ്ങ്, സ്റ്റാഫ് നേഴ്‌സ്, നേഴ്‌സിങ്ങ് സ്റ്റാഫ്, നേഴ്‌സിങ്ങ് അസിസ്റ്റന്റ്‌റ്, ഫാര്‍മസിസ്റ്റ്, ടെയ്ലര്‍ തുടങ്ങിയ ഒഴിവുകളാണ് നിലവിലുള്ളത്. നേരിട്ട് വരാന്‍ സാധിക്കാത്ത തൊഴിലന്വേഷകര്‍ക്ക് ഗൂഗിള്‍ ഫോം ലിങ്ക് വഴിയും  സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും പൊതു കേന്ദ്രങ്ങളിലും ക്യൂ ആര്‍ കോഡ് വഴി രജിസ്റ്റര്‍ ചെയ്യുന്നതിനും അപേക്ഷിക്കുന്നതിനും സൗകര്യമുണ്ട്.

date