Skip to main content

നിയമസഭാ സമിതി യോഗം പാലക്കാട്

കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതി ജൂൺ 3 രാവിലെ 10.30ന് പാലക്കാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് സമിതിയുടെ പരിഗണനയിലുള്ളതും പാലക്കാട് ജില്ലയിൽനിന്നും ലഭിച്ചതുമായ പരാതികളിന്മേൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്നും തെളിവെടുപ്പ് നടത്തും. വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും പരാതികൾ സ്വീകരിക്കും. തുടർന്ന് പാലക്കാട് മെഡിക്കൽ കോളജ് സന്ദർശിക്കും. ജൂൺ 4ന് രാവിലെ 10ന് പറമ്പിക്കുളം ഇൻസ്പെക്ഷൻ ബംഗ്ലാവിൽ യോഗം ചേർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനുശേഷം പറമ്പിക്കുളം മേഖല സന്ദർശിക്കും.

സമിതി മുമ്പാകെ ഹർജികളും നിവേദനങ്ങളും നൽകാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും കളക്ടറേറ്റ് കോൺഫറൻസ് ഹാളിലെ യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്ത് തയാറാക്കിയ ഹർജികളും നിവേദനങ്ങളും നേരിട്ട് സമർപ്പിക്കാം.

പി.എൻ.എക്സ് 2393/2025

date