Skip to main content

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം: സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും ഇന്ന് (മേയ് 31)

സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഇന്ന്  രാവിലെ 10 ന് സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും നടക്കും.

മണ്ണഞ്ചേരി ചിയാംവെളിയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര കലവൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിക്കും. തുടർന്ന് സാംസ്കാരിക സമ്മേളനം നടക്കും. 
ജനപ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ,  അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ്സ് എന്നിവർ ഘോഷയാത്രയിൽ പങ്കെടുക്കും.

date