Skip to main content

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : ഓഡിറ്റോറിയങ്ങളുടെ ബുക്കിങ് മാനേജര്‍മാര്‍ മുന്‍കൂട്ടി അറിയിക്കണം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളോ ഏജന്റുമാരോ രാഷ്ട്രീയ കക്ഷികളോ ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവ ബുക്ക് ചെയ്യുന്ന പക്ഷം പരിപാടിയുടെ തീയതി, സമയം എന്നിവ മാനേജര്‍മാര്‍ തെരഞ്ഞെടുപ്പ് ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാരുടെ കാര്യാലയത്തില്‍ ക്യാംപ്  ചെയ്തിട്ടുള്ള മണ്ഡലത്തിന്റെ ചുമതലയുളള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറെ രേഖാമൂലം  അറിയിക്കണം.  തിരഞ്ഞെടുപ്പ് കാലയളവിലുള്ള മറ്റ് ബുക്കിംഗ് വിവരങ്ങളും  അറിയിക്കണം.
വീഴ്ച വരുത്തുന്ന പക്ഷം 1951 ലെ ജനപ്രാതിനിധ്യ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു.

date