Post Category
ജില്ലയിലെ ബഡ്‌സ് സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന്
ജില്ലയിലെ 67 ബഡ്‌സ് സ്‌കൂളുകളിലേക്കുള്ള പ്രവേശനോത്സവം 'ജാലകം' എന്ന പേരില്‍ ജൂണ്‍ രണ്ടിന് നടക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുടുംബശ്രീ ബാലസഭകളുടെ പങ്കാളിത്തത്തോടെ സ്ഥാപനങ്ങള്‍ അലങ്കരിക്കുകയും, കുട്ടികളെ മധുരം നല്‍കി സ്വീകരിക്കുകയും ചെയ്യും. ഒപ്പം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. അധ്യാപകരുടെ നേതൃത്വത്തില്‍ ബഡ്‌സ് വാര്‍ഷിക പദ്ധതി രേഖ തയ്യാറാക്കി അവതരിപ്പിക്കും. തദ്ദേശ പരിധിയിലുള്ള സംഘടന നേതാക്കളും പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.
date
- Log in to post comments