Skip to main content

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവായി; പരിശീലനം 2 മുതൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്  പോളിംഗ് ബൂത്തുകളിലേക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ് ഓർഡറുകൾ തയ്യാറായി. ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയാക്കിയ ശേഷമാണ്  നിയമന ഉത്തരവുകൾ ഓർഡർ സോഫ്റ്റ്‌വെയറിലൂടെ തയ്യാറാക്കിയിട്ടുള്ളത്. നിയമനം ലഭിച്ച ഉദ്യോഗസ്ഥർക്ക് ഓർഡർ പോർട്ടൽ സന്ദർശിച്ച് ഡ്യൂട്ടി വിവരങ്ങൾ അറിയാവുന്നതാണ്.   ഇതിന് പുറമെ  നിയമനം ലഭിച്ച എല്ലാ ഉദ്യോഗസ്ഥർക്കും മൊബൈലിൽ എസ് എം എസ് ലഭിക്കും.

ഓർഡർ സോഫ്റ്റ്‌വെയറിൽ അതത്  സ്ഥാപന  മേധാവികളാണ് ജീവനക്കാരുടെ വിവരങ്ങൾ എന്റർ ചെയ്തിട്ടുള്ളത്.  ഇക്കാര്യങ്ങൾ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഉറപ്പുവരുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള   പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ  എന്നിവർക്കുള്ള പരിശീലനം  ജൂൺ 2,  3 തീയതികളിൽ  രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ  മമ്പാട്  തോട്ടത്തിൽ  കൺവെൻഷൻ   സെൻ്ററിൽ വച്ച്  നടത്തും.  തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ  പ്രസിഡഡിങ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരും  നിർബന്ധമായും  പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.

date