Post Category
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2025 ജൂലൈ സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായവരോ തത്തുല്യ യോഗ്യത ഉള്ളവരോ 17വയസ്സ് പൂർത്തിയായവരോ ആയിരിക്കണം. ജൂൺ 30നകം http://app.srcc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. വിശദ വിവരത്തിന് www.srcc.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ജില്ലയിലെ പഠനകേന്ദ്രങ്ങൾ: അക്ഷയ ലേണിംഗ് സെന്റർ,വൈക്കം -9847128126, സ്വസ്തി സ്‌കൂൾ ഓഫ് യോഗ, പൊൻകുന്നം -9447766004, അക്കാദമിക് ഓഫ് യോഗിക് സയൻസ് മൂന്നാനി, പാലാ -9495519686, ശ്രീവല്ലി സ്‌കൂൾ ഓഫ് യോഗ, ടെമ്പിൾ റോഡ് , കോട്ടയം -8921924746.
date
- Log in to post comments