Skip to main content

ലീഗൽ എയ്ഡ് ക്ലിനിക്

 പൊതുജനങ്ങൾക്കു സൗജന്യനിയമസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കോട്ടയം കളക്ടറേറ്റിൽ നിയമസേവന കേന്ദ്രം ( ലീഗൽ എയ്ഡ് ക്ലിനിക് ) ആരംഭിച്ചിട്ടുണ്ട്. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച രാവിലെ 10 മുതൽ 5 കളക്ടറേറ്റിലെ ഒന്നാം നിലയിലെ തൂലിക കോൺഫറൻസ് ഹാളിൽ ആയിരിക്കും ക്ലിനിക് പ്രവർത്തിക്കുന്നത്. ഒരു അഭിഭാഷകന്റെയും ഒരു പാരാ ലീഗൽ വോളന്റീയറിന്റെയും സേവനം ക്ലിനിക്കിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : ജില്ലാ നിയമ സേവന അതോറിറ്റി, എ. ഡി. ആർ സെന്റർ, മലങ്കര ക്വാർട്ടേഴ്‌സ് സദീപം, മുട്ടമ്പലം പി. ഓ, കോട്ടയം - 686004, ഫോൺ:- 0481-2572422, 0481-2572423. ഇമെയിൽ: kottayamdisa@gmail.com, kottayamdisa1@gmail.com.
 

date