ജില്ലയില്‍ 35 ദുരിതാശ്വാസ ക്യാമ്പുകള്‍
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ 35 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവല്ല താലൂക്കില്‍ 23, കോഴഞ്ചേരി താലൂക്കില്‍ ആറ്, മല്ലപ്പള്ളി താലൂക്കില്‍ നാല്, കോന്നി അടൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുമാണുള്ളത്.
കോഴഞ്ചേരി താലൂക്കില്‍ ആറന്മുള എന്‍എംയുപി സ്‌കൂള്‍, ആറാട്ടുപുഴ സര്‍ക്കാര്‍ യുപിഎസ്, നാല്‍ക്കാലിക്കല്‍ എംടിഎല്‍പിഎസ്, വല്ലന എസ്എന്‍ഡിപി യുപിഎസ്, മല്ലപ്പുഴശേരി കുറുന്തര്‍ സാംസ്‌കാരിക നിലയം, ഓന്തേക്കാട് എംടിഎല്‍പിഎസ് ക്യാമ്പുകളിലായി 19 കുടുംബങ്ങളിലെ 55 പേരാണുള്ളത്.
മല്ലപ്പള്ളി താലൂക്കില്‍ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് യുപിഎസ്, ആനിക്കാട് പിആര്‍ഡിഎസ് സ്‌കൂള്‍, കീഴ്‌വായ്പൂര്‍ സര്‍ക്കാര്‍ വിഎച്ച്എച്ച്എസ്, മല്ലപ്പള്ളി സിഎംഎസ് എച്ച്എസ്എസ് എന്നിവിടങ്ങളിലായി ആറ് കുടുംബങ്ങളിലെ 26 പേര്‍ ക്യാമ്പിലുണ്ട്.
കോന്നി താലൂക്കില്‍ തണ്ണിത്തോട് പകല്‍വീട് ഒരു കുടുംബത്തിലെ നാല് പേരും അടൂര്‍ താലൂക്കില്‍ പന്തളം മുടിയൂര്‍ക്കോണം എംടിഎല്‍പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ രണ്ടു പേരുമാണുള്ളത്.
തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്‌കൂള്‍, കുറ്റപ്പുഴ സെന്റ് തോമസ് സ്‌കൂള്‍, കുറ്റൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, കോയിപ്രം കുമ്പനാട് ഗേള്‍സ് സ്‌കൂള്‍, ഇരവിപേരൂര്‍ നന്നൂര്‍ കമ്യൂണിറ്റി ഹാള്‍, തോട്ടപ്പുഴശേരി ചെറുപുഷ്പം എല്‍പി സ്‌കൂള്‍, കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, നിരണം മുകളടി സര്‍ക്കാര്‍ യുപിഎസ്, കാവുംഭാഗം ഇടിഞ്ഞില്ലം എല്‍പിഎസ്,
കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, ഇരവിപേരൂര്‍ വാടിക്കുളം എന്‍എസ്എസ് സ്‌കൂള്‍, കടപ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍, കടപ്ര സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍, കവിയൂര്‍ തോട്ടഭാഗം സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍, തിരുവല്ല സിഎംഎസ് എച്ച്എസ്എസ്, കാവുംഭാഗം ഡിബിഎച്ച്എസ്, തിരുവല്ല ഡയറ്റ്, കുറ്റപ്പുഴ തിരുമൂലവിലാസം യുപി സ്‌കൂള്‍, ഇരവിപേരൂര്‍ മുരിങ്ങശേരി എല്‍പിഎസ്, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, തോട്ടപ്പുഴശേരി എഎംഎംടിടിഐ, ഇരവിപേരൂര്‍ ദേവിവിലാസം എന്‍എസ്എസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു.
- Log in to post comments