Post Category
പുകയില വിരുദ്ധദിനം ആചരിച്ചു
ആലപ്പുഴയില്‍ ജനറല്‍ ആശുപത്രിയില്‍ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. സന്ധ്യ ആര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ. വേണുഗോപാല്‍ വിഷയാവതരണം നടത്തി. ഡെപ്യൂട്ടി ഡി എം ഒ ഡോ. അനു വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. പ്രവീണ്‍ എം.പി. പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ.കെ. വേണുഗോപാല്‍, ഡോ.മായ, ഡോ. ഉണ്ണികൃഷ്ണന്‍ എസ്., ഡോ. മിനി ബി.എസ്. എന്നിവര്‍ ബോധവത്കരണ ക്ലാസുകള്‍ നയിച്ചു. ആര്‍എംഒ ഡോ. ആശ എം., എആര്‍എംഒ ഡോ. പ്രിയദര്‍ശന്‍ സി.പി., നഴ്‌സിംഗ് സൂപ്രണ്ട് റസി പി ബേബി എന്നിവര്‍ സംസാരിച്ചു. പുകയില വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനവും വിതരണം ചെയ്തു.
date
- Log in to post comments