ജില്ലയിൽ 35 കോടി രൂപയുടെ വികസന പദ്ധതികൾ
നവകേരള സദസിൽ ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നടപ്പാക്കുന്ന
വികസന പദ്ധതികൾക്കായി 35 കോടി രൂപ അനുവദി ച്ചു.
ഇടുക്കിയിലെ ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, പീരുമേട്, ഇടുക്കി എന്നീ ഓരോ നിയമസഭാ മണ്ഡലങ്ങൾക്കും ഏഴ് കോടി രൂപ വീതമാണ് പദ്ധതികൾക്കായി അനുവദിച്ചിട്ടുള്ളത്. ആകെ 28 വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്.
തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, ആഭ്യന്തരം എന്നീ വകുപ്പുകളുടെ കീഴിലുള്ള വികസന പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പാക്കുക.
റോഡ് വികസനത്തിനാണ് മുൻഗണന നൽകിയിട്ടുള്ളത്. ജില്ലയിൽ അനുവദിച്ചിട്ടുള്ള ആകെ തുകയായ 35 കോടിയിൽ 28.5 കോടി രൂപയാണ് ജില്ലയിൽ വിവിധ മണ്ഡലങ്ങ ളിലായി റോഡ് നിർമ്മാണത്തിന് അനുവദിച്ചിട്ടുള്ളത്.
ഉടുമ്പൻചോല മണ്ഡലത്തിലെ നെടുങ്കണ്ടം ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനും തൊടുപുഴ മണ്ഡലത്തിലെ ഫയർ സ്റ്റേഷൻ നിർമ്മാണ വുമാണ് ബാക്കിയുള്ള 6.5 കോടി രൂപയിൽ നടപ്പാക്കുന്നത്.
ഓരോ മണ്ഡത്തിലും നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ഇങ്ങനെയാണ്;
ദേവികുളം
പതിനെട്ടാം മൈൽ - ചിറ്റുവര സൗത്ത്, ഗുണ്ടള ചാരായക്കട- എസ്പി പുരം പോസ്റ്റ് ഓഫീസ് വരെയുള്ള റോഡ്, കുറ്റിയാർ വാലി , തെൻമല ന്യൂ ഡിവിഷൻ സോത്തുപ്പാറ ഗുണ്ടുമല, മൂന്നാർ - നടയാർ- കുറുമല, 200 ഏക്കർ - മെഴുകുംചാൽ, അമ്പഴച്ചാൽ -കാണ്ടിയാംപാറ, കന്നിമല ലോവർ ടോപ്പ് ഡിവിഷൻ, ലക്ഷ്മി ഈസ്റ്റ്, മാനില ഒ ഡി കെ, ലാക്കാട് ദോവികുളം ലോവർ, കോവിൽക്കടവ് ചെറുവാട് മിഷൻ വയൽ ആനക്കാംപെട്ടി എന്നീ 12 റോഡുകളുടെ വികസന പ്രവർത്തനമാണ് ദേവികുളം മണ്ഡലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.
ഉടുമ്പൻചോല
ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ചെല്ലാർ കോവിൽ - നെറ്റിത്തൊഴു, നടുമറ്റം- മുണ്ടപ്ലാക്കൽ പടി- എൻ ആർ സിറ്റി, കാരിത്തോട്- ആട്ടുപാറ-കരിമല എന്നീ മൂന്ന് റോഡുകളുടെയും വികസന പ്രവർത്തനങ്ങളാണ് ഉടുമ്പൻചോല മണ്ഡലത്തിൽ നടപ്പിലാക്കുന്നത്.
തൊടുപുഴ
തൊടുപുഴ മണ്ഡലത്തിൽ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ തൊടുപുഴ ഫയർ സ്റ്റേഷൻ നിർമ്മാണവും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മുതലക്കോടം -പഴുക്കാക്കുളം റോഡ് നിർമ്മാണം, കാരിക്കോട് - കുന്നം റോഡ് നിർമ്മാണം (കാരിക്കോട് -ചാലംകോട്- പട്ടയം കവല റോഡ്) എന്നിവയാണ് നടപ്പാക്കുന്ന വികസന പദ്ധതികൾ.
ഇടുക്കി
വികസന പദ്ധതിയുടെ ഭാഗമായി ഇടുക്കി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ആറ് കോടി രൂപയുടെ നത്ത് കല്ല്- വെളളയാംകുടി-സുവർണ്ണഗിരി- കക്കാട്ടുകട റോഡിൽ വെള്ളയാംകുടി മുതൽ കക്കാട്ട്കട വരെയുള്ള ഭാഗം ടാറിംഗും ഒരുകോടി രൂപ വിനിയോഗിച്ച് കട്ടപ്പന നേതാജി ബൈപ്പാസ് റോഡ് (0.760 കി.മി) നിർമ്മാണവും നടക്കും.
പീരുമേട്
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പീരുമേട് മണ്ഡലത്തിൽ ഒരുകോടി രൂപ വീതം ഏഴ് വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. പെരുവന്താനം കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആനചാരി- അഴങ്ങാട്, വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഡൈമുക്ക് - ആനക്കുഴി, അയ്യപ്പൻ കോവിൽ -കുമിളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചപ്പാത്ത് - ചെങ്കര റോഡിലെ ശാന്തിപ്പാലം മുതൽ കൊളുന്ത് പുര വരയുള്ള റോഡിൻ്റെ നിർമ്മാണവും പീരുമേട് പഞ്ചായത്തിലെ പഴയ പാമ്പനാർ- ലാഡ്രം- കൊടുവാക്കരണം, കുമളി പഞ്ചായത്തിലെ വെള്ളാരംകുന്ന് ആനക്കുഴി, ചക്കുപള്ളം പഞ്ചായത്തിലെ ഒട്ടകത്തലമേട് - മേനോൻമേട് - മങ്കവല, വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വാളാർഡി- മേപ്പുരട്ട് എന്നീ റോഡുകളുടെ നിർമ്മാണം മണ്ഡലത്തിൽ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ മുഴുവൻ മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളും സഞ്ചരിച്ചാണ് നവകേരള സദസ് സംഘടിപ്പിച്ചത്. ജനങ്ങളുമായി നടത്തിയ സംവാദത്തിൻ്റെ അടിസ്ഥാനത്തിലാണ് വികസന പദ്ധതികൾക്ക് രൂപം നൽകിയത്.
- Log in to post comments