Skip to main content

മൂലമറ്റം ജി.വി.എച്ച്.എസ്.എസില്‍ സ്‌കില്‍ സെന്റര്‍ ഉദ്ഘാടനവും പ്രവേശനോത്സവവും ജൂണ്‍ 2 ന്

 
മൂലമറ്റം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രവേശനോത്സവവും സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ജൂണ്‍ 2ന് ഉദ്ഘാടനം ചെയ്യും. അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത്  അംഗം പ്രൊഫ. എം.ജെ ജേക്കബ്  മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.കെ ഡിസ്ട്രിക്ട് പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ എ.എം ഷാജഹാന്‍ പദ്ധതി വിശദീകരിക്കും. ചടങ്ങില്‍ എസ്.എസ്. എല്‍.സി,വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കും.

സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള വിദ്യാത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കും വൈദഗ്ധ്യത്തിനും അനുഗുണമായ തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ആദ്യമായി സ്‌കില്‍ ഡെവലപ്പ്മെന്റ്     സെന്ററുകള്‍ ആരംഭിക്കുന്നത്. 15 വയസ് മുതല്‍ 23 വയസ് വരെയുള്ള യുവാക്കള്‍ക്ക്  തൊഴില്‍ സാധ്യതയുടെ അറിവും നൈപുണ്യവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററുകള്‍ തുടങ്ങുന്നത്. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പവും ഏതെങ്കിലും സാഹചര്യങ്ങളില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ പരിശീലനം സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററുകളിലൂടെ സാധ്യമാകും.

യോഗത്തില്‍ അറക്കുളം ഗ്രാമപഞ്ചായത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിബു തോമസ്,അറക്കുളം ഗ്രാമപഞ്ചായത്ത്  അംഗം സിനി തോമസ്, ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിനി സെബാസ്റ്റ്യന്‍,പി.ടി.എ പ്രസിഡന്റ് പ്രകാശ് ജോര്‍ജ്,അറക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സതീശ് ചന്ദ്രന്‍,മൂലമറ്റം ജി.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ശ്രീകല, മൂലമറ്റം ജി.വി.എച്ച്.എസ്.എസ്  പ്രിന്‍സിപ്പല്‍ കെ.നിസ, എസ്.ഡി.സി കോര്‍ഡിനേറ്റര്‍ ദില്‍ജ ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

date