മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ നിയമനം
കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ റെസിഡന്‍ഷ്യല്‍ എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളിലെയും മൂന്നാര്‍ സ്കൂളിലെയും നിലവിലുള്ളതും ഭാവിയില്‍ ഒഴിവു പ്രതീക്ഷിക്കുന്നതുമായ എച്ച്.എസ്.എ ഹിന്ദി, എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി എക്കണോമിക്സ് എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവര്‍ക്കായി ജൂണ്‍ 09 തിങ്കളാഴ്ച രാവിലെ 11.00 ന് ഇടുക്കി പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മിഷന് നിഷ്ക്കര്‍ഷിക്കുന്ന എല്ലാ യോഗ്യതകളും ഈ നിയമനത്തിനും ബാധകമായിരിക്കും.
വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അസ്സല് രേഖകകളും കൂടിക്കാഴ്ച സമയത്ത് ഹാജരാക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമന കാലാവധി 2026 മാര്‍ച്ച് 31 വരെ ആയിരിക്കും. ഈ കാലയളവില്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്നും സ്ഥിരം അധ്യാപകരെ നിയമിക്കുന്ന പക്ഷം നിയമനം റദ്ദാകും. നിയമനത്തിന് സര്‍ക്കാര്‍ നിയമന പ്രകാരമുള്ള പ്രായപരിധി ബാധകം. പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവും മികവും ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്കും അര്‍ഹതയുള്ള മറ്റു പിന്നാക്ക സമുദായത്തിനും കേരള പബ്ലിക് സര്‍വീസ് കമ്മീഷന് അനുവദിക്കുന്ന നിയമാനുസൃത വയസിളവിന് ലഭിക്കും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം റെസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്കൂളുകളില്‍ താമസിച്ചു പഠിപ്പിക്കുവാന്‍ സമ്മതമുള്ളവര്‍ മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക.
- Log in to post comments