Skip to main content

ഓർമമര തുരുത്തുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഒരു തൈ നടാം പരിപാടിയുടെ ഭാഗമായി ആന്തൂർ നഗരസഭയിലെ മുഴുവൻ ജനപ്രതിനിധികളും ചേർന്ന് ഓർമമര തുരുത്ത് ഒരുക്കും. ജൂൺ രണ്ടിന് വൈകീട്ട് മൂന്ന് മണിക്ക് കടമ്പേരി എസ്റ്റേറ്റിൽ നടക്കുന്ന പരിപാടിയിൽ 28 വ്യത്യസ്ത വൃക്ഷത്തൈകൾ നടും. ജനപ്രതിനിധികൾ, ഹരിത കർമ സേനാംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ മരങ്ങൾ നടും.
വേങ്ങാട് ഗ്രാമപഞ്ചായത്തിൽ ജൂൺ അഞ്ചിന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ഓർമമര തുരുത്തിൽ ഗ്രാമപഞ്ചായത്തിലെ 21 ജനപ്രതിനിധികളുടെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടേയും പേരിൽ വൃക്ഷത്തൈകൾ നടും. കല്ലിക്കുന്ന് അങ്കണവാടി പരിസരത്ത് പത്ത് സെ്ന്റ് സ്ഥലത്താണ് ഓർമ മര തുരുത്ത് ഒരുക്കുന്നത്.

date