ജില്ലാതല സ്കൂൾ പ്രവേശനോത്സവം നാളെ മുതവല്ലൂരിൽ നടക്കും
2025 -26 അധ്യയന വർഷത്തെ മലപ്പുറം ജില്ലാതല സ്കൂൾ പ്രവേശനോത്സവം നാളെ(ജൂൺ 2) മുതുവല്ലൂർ ജിഎച്ച്എസ്എസിൽ നടക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങ് ജില്ലാ കളക്ടർ വി ആർ വിനോദ് ഉദ്ഘാടനം ചെയ്യും. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ പി വി റഫീഖ് അധ്യക്ഷനാകും. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരായി സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. സ്കൂളിലെ എൽ എസ് എസ്,യു എസ് എസ്, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ ആദരിക്കും.
ജില്ലാ തല സ്കൂൾ പ്രവേശനോത്സവത്തിനുള്ള എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായതായി സ്കൂൾ അധികൃതർ അറിയിച്ചു. നാളെ (ജൂൺ 2)നടക്കുന്ന ചടങ്ങിൽ
എസ് എസ് കെ മലപ്പുറം ഡി.പി.സി ടി. അബ്ദുൾസലീം, വൊക്കേഷണൽ ഹയർ സെക്കൻഡറി എ.ഡി പി നവീന, ഡയറ്റ് പ്രിൻസിപ്പൽ ഡോ: ബാബു വർഗീസ്, വിദ്യാകരണം കോഡിനേറ്റർ സുരേഷ് കൊളശ്ശേരി, കൈറ്റ് ജില്ലാ കോഡിനേറ്റർ കെ മുഹമ്മദ് ശരീഫ്, മലപ്പുറം ഡി.ഇ.ഒ ജോസ്മി ജോസഫ് , കിഴിശ്ശേരി എ.ഇ.ഒ ഷൈനി ഓമന ,അരീക്കാട് ബി.പി.സി പി.ടി രാജേഷ്,
സ്കൂൾ പ്രധാന അധ്യാപകൻ എം അബൂബക്കർ, പിടിഎ പ്രസിഡണ്ട് കെ രാമകൃഷ്ണൻ മറ്റ് അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments