Skip to main content

ഉപതെരഞ്ഞെടുപ്പ്: കേന്ദ്ര നിരീക്ഷകര്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി

നിരീക്ഷകരുമായി ബന്ധപ്പെടാം

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി. ജനറല്‍ ഒബ്‌സര്‍വറായ കെ.വി മുരളീധരന്‍ ഐ.എ.എസ്, പോലീസ് ഒബ്‌സര്‍വറായ അരുണ്‍ശങ്കു ഗിരി ഐ. പി.എസ് എന്നിവർ ഞായറാഴ്ച മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം തിരഞ്ഞെടുപ്പ് നടപടികളുടെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ്, ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്, വരണാധികാരിയും പെരിന്തല്‍മണ്ണ സബ് കളക്ടറുമായ അപൂര്‍വ്വ ത്രിപാഠി എന്നിവരുമായി തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി. കേന്ദ്ര നിരീക്ഷകരെ താഴെ പറയുന്ന മൊബൈല്‍ നമ്പറുകളിലും ഇ-മെയില്‍ മുഖേനയും ബന്ധപ്പെടാം.

കെ.വി മുരളീധരന്‍ ഐ.എ.എസ്, (ജനറല്‍ ഒബ്‌സര്‍വര്‍)  മൊബൈൽ നം. 6282060839, ഇ-മെയില്‍ ഐ.ഡി - genobservernilambur@gmail.com 

അരുണ്‍ശങ്കു ഗിരി ഐ.പി.എസ്, (പോലീസ് ഒബ്‌സര്‍വര്‍) - മൊബൈൽ നം. 6282047587, ഇ-മെയില്‍ ഐ.ഡി - policeobservernilambur@gmail.com 

നിരീക്ഷകര്‍ തെരഞ്ഞെടുപ്പ് പരിശീലന കേന്ദ്രങ്ങല്‍, ഇലക്ഷന്റെ ഭാഗമായി സജ്ജീകരിച്ച ചെക്ക് പോസ്റ്റുകള്‍ തുടങ്ങിയവ സന്ദര്‍ശിക്കുകയും തെര‍ഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

date