Skip to main content

കിക്മ എംബിഎ സ്‌പോട്ട് അഡ്മിഷൻ

സംസ്ഥാന സഹകരണ യൂനിയന്റെ തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എംബിഎ (ഫുൾടൈം) പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ജൂൺ രണ്ടിന് രാവിലെ പത്ത് മുതൽ കാൾടെക്‌സ് ചേനോളി ജംഗ്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിൽ നടക്കും. 50 ശതമാനത്തിൽ കുറയാത്ത ബിരുദമുള്ളവർക്കും കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കേരള സർവകലാശാലയുടെയും എഐസിറ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൺ റിസോഴ്‌സ് എന്നിവയിൽ സ്‌പെഷ്യലൈസേഷനും അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്കും സീറ്റ് സംവരണം ലഭ്യമാണ്. ഫോൺ: 8547618290, 9447002106
 

date