Post Category
സമഗ്ര പച്ചക്കറി വികസന യജ്ഞം ഉദ്ഘാടനം ചെയ്തു
പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിനുള്ള കേരള സർക്കാർ സമഗ്ര പച്ചക്കറി വികസന യജ്ഞം 2025 ന്റെ മാടായി ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ നിർവഹിച്ചു. മാടായി തവര തടത്തിൽ നടന്ന പരിപാടിയിൽ കല്ല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. സതീഷ് പദ്ധതി വിശദീകരണം നടത്തി. പരിപാടിയിൽ കൃഷി കൂട്ടം അംഗങ്ങളായ കർഷകർ പച്ചക്കറി തൈകൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റഷീദ ഒടിയിൽ, ഗ്രാമപഞ്ചായത്തംഗം ജനാർദ്ദനൻ ചെറുതാഴം, കൃഷി ഓഫീസർ ജയരാജൻ നായർ, മാടായി കൃഷി ഓഫീസർ കെ. സുനിഷ്, കൃഷി അസിസ്റ്റന്റ് ശ്രീവിദ്യ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments