Skip to main content

ലക്ച്ചറര്‍/അസ്സി.പ്രൊഫസര്‍മാരെ അവശ്യമുണ്ട്

 

നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ലക്ച്ചറര്‍/അസ്സി.പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. കമ്പ്യൂട്ടര്‍/കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളിലേക്ക് ജൂണ്‍ 5 വ്യാഴാഴ്ച്ച എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 60% മാര്‍ക്കില്‍ കുറയാത്ത എഞ്ചിനീയറിംഗ് ബിരുദവുമുളളവര്‍ക്ക് പങ്കെടുക്കാം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും (ആയതിന്റെകപകര്‍പ്പുകളും) പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും ബയോ ഡേറ്റയുമായി ജൂണ്‍ 5 രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക്ഫോണ്‍ 04868 -234082 വെബ്സൈറ്റ്- gptcnedumkandam.ac.in

 

date