Skip to main content

ബാച്ചിലർ ഓഫ് ഡിസൈൻ, എം.സി.എ കോഴ്സുകളിലേക്ക് ജൂൺ 10 വരെ അപേക്ഷിക്കാം

        സംസ്ഥാനത്തിലെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular), ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സുകളിലേക്ക് പ്രവേശനത്തിന് വെബ്സൈറ്റ് വഴി ഓൺലൈനായി  ജൂൺ 10 വരെ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്www.lbscentre.kerala.gov.in സന്ദർശിക്കുക. പ്രവേശന പരീക്ഷ ജൂൺ 29 ന് കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

പി.എൻ.എക്സ് 2445/2025

date