Skip to main content

സ്‌കൂളുകളിൽ വനം വകുപ്പിന്റെ 'സർപ്പ' വളണ്ടിയർമാരുടെ പരിശോധന

സംസ്ഥാനത്തെ സ്‌കൂളുകളിൽ വനം വകുപ്പിന്റെ 'സർപ്പ' വളണ്ടിയർമാർ പരിശോധന നടത്തുന്നു. കഴിഞ്ഞാഴ്ച ആരംഭിച്ച പരിശോധന ഈ ആഴ്ചയിലും തുടരും. സ്‌കൂൾ അധികൃതരോ പിടിഎ ഭാരവാഹികളോ അറിയിക്കുന്നത് പ്രകാരമാണ് പരിശോധന. സ്‌കൂളുകളിലും പരിസരങ്ങളിലും വിഷപ്പാമ്പുകളുടെ സാന്നിധ്യം ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കായി വനം വകുപ്പ് നൽകുന്ന സുപ്രധാനമായ സേവനമാണിതെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പരിശോധനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ ജില്ലയിലെയും സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ നിർദേശം നൽകിയിട്ടുണ്ട്. സർപ്പ വളണ്ടിയർമാരുടെ സഹായം ആവശ്യമുള്ള സ്‌കൂൾ അധികൃതർക്ക് അതാത് ജില്ലയിലെ സാമൂഹിക വനവൽകരണ വിഭാഗവുമായോ സഹായങ്ങൾക്കും അന്വേഷണങ്ങൾക്കും വനംവകുപ്പിന്റെ 1800 425 4733 ടോൾ ഫ്രീ നമ്പരിലോ ബന്ധപ്പെടാം. ഫോൺ: സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കണ്ണൂർ-9447979151, കാസർഗോഡ്-9447979152

date