ലോക പരിസ്ഥിതി ദിനത്തില്‍ കുട്ടികള്‍ക്ക് ചിത്ര രചന മത്സരം
ജില്ലാ ശുചിത്വ മിഷന്റെ വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്ര രചന സംഘടിപ്പിക്കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും പങ്കെടുക്കാവുന്ന മത്സരത്തില്‍ എല്‍ പി, യു പി, ഹൈസ്‌ക്കൂൾള് വിഭാഗങ്ങള്‍ക്കു വെവ്വേറെ ആയാണ് മത്സരം സംഘടിപ്പിക്കുന്നത് . മത്സരത്തില്‍ എല്‍. പി, യു. പി വിഭാഗങ്ങള്‍ ക്രയോണ്‍സും, ഹൈ സ്‌കൂള്‍ വിഭാഗം വാട്ടര്‍ കളറുമാണ് ചിത്രരചനയ്ക്ക് ഉപയോഗിക്കേണ്ടത്. ചിത്ര രചനയ്ക്കുള്ള ഡ്രോയിങ് പേപ്പര്‍, ക്രയോണ്‍സ് വാട്ടര്‍ കളര്‍ മുതലായവ കുട്ടികള്‍ കൊണ്ടുവരണം. എല്‍. പി വിഭാഗത്തിന് ഒരു മണിക്കൂര്‍ 15 മിനുട്ട് സമയവും, യു . പി വിഭാഗത്തിന് ഒരു മണിക്കൂര്‍ 30 മിനുട്ട് സമയവും ഹൈ സ്‌കൂള്‍ വിഭാഗത്തിന് 2 മണിക്കൂര്‍ സമയവുമാണ് അനുവദിക്കുന്നത്. മത്സരത്തിന് ശേഷം സ്‌കൂള്‍ തലത്തില്‍ ഓരോ വിഭാഗത്തില്‍ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ ചിത്രങ്ങള്‍ അതാത് സ്‌കൂളുകള്‍ തിരഞ്ഞെടുത്ത് ജൂണ്‍ 10 നു വൈകിട്ട് 5 മണിക്ക് മുന്‍പായി ശുചിത്വമിഷന് കൈമാറുകയും തുടര്‍ന്ന് ശുചിത്വ മിഷന്‍ ഓരോ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവരെ ജില്ലാ തലത്തില്‍ കണ്ടെത്തുകയും ചെയ്യും
മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ശുചിത്വ മിഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. സ്‌കൂള്‍ തല വിജയികള്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റും മികച്ച രീതിയില്‍ ചിത്ര രചന മത്സരവും തുടര്‍ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്ന സ്‌കൂളുകള്‍ക്കു പ്രത്യേക അംഗീകാരവും നല്‍കും.
ഹൈസ്ക്കൂൾ വിഭാഗത്തിൽ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥിക്കു അയ്യായിരം രൂപയും രണ്ടാം സ്ഥാനത്തിന് മൂവായിരം രൂപയും മൂന്നാം സ്ഥാനത്തിന് രണ്ടായിരം രൂപയുമാണ് ക്യാഷ് പ്രൈസ്. യു. പി, എല്‍ പി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് മൂവായിരം രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് രണ്ടായിരം രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് ആയിരം രൂപയുമാണ് ക്യാഷ് പ്രൈസ്
ചിത്ര രചന മത്സര വിഷയം: ഹൈ സ്‌ക്കൂള്‍ വിഭാഗം - മാലിന്യ മുക്തമാവാം... വലിച്ചെറിയല്‍ അല്ല.... തിരിച്ചറിയല്‍ ആണ് മാറ്റം
യു പി വിഭാഗം - ''മാലിന്യം വലിച്ചെറിയാതിരിക്കാം..... എന്റെ മിഠായി കടലാസിന്റെ യാത്ര.
എല്‍. പി വിഭാഗം - ''മാലിന്യം വലിച്ചെറിയാതിരിക്കാം... പരിസരം വൃത്തിയായി സൂക്ഷിക്കാനുള്ള വഴികള്‍'
- Log in to post comments