കുരുന്നുമനസ്സില്‍ ചിറകുവിടര്‍ത്തി അങ്കണവാടി പ്രവേശനോത്സവം
കുരുന്നുമനസ്സില്‍ ചിറകുവിടര്‍ത്തി അങ്കണവാടി പ്രവേശനോത്സവങ്ങള്‍. കളിപ്പാട്ടങ്ങളും പുതിയ ബാഗുകളും മധുരവുമെല്ലാം ഒരുക്കിയാണ് കുട്ടികളെ അങ്കണവാടികള്‍ വരവേറ്റത്.
രാമനാട്ടുകര 1955 വിന്റേജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നഗരസഭാതല അങ്കണവാടി പ്രവേശനോത്സവവും സൗജന്യ സ്‌കൂള്‍ ബാഗ് വിതരണവും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി എം പുഷ്പ അധ്യക്ഷത വഹിച്ചു. കാനറ ബാങ്ക് സീനിയര്‍ മാനേജര്‍ വി പി അമ്പിളി വിശിഷ്ടാതിഥിയായി. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ സി ഗോപി, പിടി നദീറ, കെഎം യമുന, കെ സലീം, സഫ റഫീഖ്, ആസൂത്രണ സമിതി ഡെപ്യൂട്ടി ചെയര്‍മാന്‍ എം കെ മുഹമ്മദലി, ബുഷ്‌റ റഫീഖ്, കെ സുരേഷ്, കൗണ്‍സിലര്‍ കെ ഫൈസല്‍, എന്‍ സി ഹംസകോയ, വാഴയില്‍ ബാലകൃഷ്ണന്‍, കെടി റസാഖ്, ഉസ്മാന്‍ പാഞ്ചാള, പി ദിലീപ് കുമാര്‍, രാജേഷ് നെല്ലിക്കോട്, പി കെ പരമേശ്വരന്‍, പി എം അജ്മല്‍, സി മോഹന്‍ദാസ്, കെ സി രവീന്ദ്രനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി കെ അബ്ദുല്‍ ലത്തീഫ് സ്വാഗതവും സെക്രട്ടറി പി ശ്രീജിത്ത് നന്ദിയും പറഞ്ഞു. കാനറ ബാങ്കിന്റെ സഹകരണത്തോടെ നഗരസഭയിലെ അങ്കണവാടികളില്‍ പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി സ്‌കൂള്‍ ബാഗ് വിതരണവും നടന്നു.
മുക്കം നഗരസഭാതല പ്രവേശനോത്സവം ആറ്റുപുറം അങ്കണവാടിയില്‍ നഗരസഭ ചെയര്‍മാന്‍ പി ടി ബാബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സാറാ കൂടാരം അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ റീജ, അനില്‍ മാസ്റ്റര്‍, സുജിത സിസ്റ്റര്‍, സാലിഹ് കൊടപ്പന, സുബൈദ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
കൊയിലാണ്ടി നഗരസഭാതല പ്രവേശനോത്സവം നടേരിയിലെ മരുതൂര്‍ അങ്കണവാടിയില്‍ നടന്നു. നഗരസഭയുടെയും അഡീഷണല്‍ ഐസിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ നടന്ന പ്രവേശനോത്സവം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ കെ എ ഇന്ദിര, കൗണ്‍സിലര്‍ എം പ്രമോദ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി കെ റുഫീല, സിഡിപിഒ അനുരാധ, ടി നഫീസ, കൃഷ്ണകുറുപ്പ്, വി എം മധുസൂദനന്‍, എം കെ മിനി, അങ്കണവാടി വര്‍ക്കര്‍ സതി എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് ബാഗ് വിതരണവും ഉണ്ടായി.
- Log in to post comments