Post Category
റീൽസ് മത്സരം: എൻട്രികൾ അയയ്ക്കാം
ജൂൺ 15ന് നടക്കുന്ന മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി, സാമൂഹ്യനീതി വകുപ്പ് റീൽസ് മത്സരത്തിനായി എൻട്രികൾ ക്ഷണിച്ചു. മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി മലയാളത്തിൽ തയ്യാറാക്കിയ റീൽസ് ആണ് മത്സരത്തിന് അയയ്കേണ്ടത്. തയ്യാറാക്കുന്ന റീൽസിൽ കുട്ടികളും മുതിർന്ന പൗരന്മാരും നിർബന്ധമായും പങ്കെടുക്കണം. മികച്ച മൂന്ന് റീൽസ് ജേതാക്കൾക്ക് ജൂൺ 15ന് സംസ്ഥാന/ ജില്ലാതല പരിപാടികളിൽ സമ്മാനങ്ങൾ നൽകും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 10 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്: www.swdkerala.gov.in.
പി.എൻ.എക്സ് 2469/2025
date
- Log in to post comments