Post Category
നെടുമങ്ങാട് സബ് ട്രഷറി പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന് (നവംബര്‍ 14)
നെടുമങ്ങാട് റവന്യൂ ടവര്‍ കോംപൗണ്ടില്‍ നിര്‍മിച്ച സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഇന്ന് (നവംബര്‍ 14) ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. എ. സമ്പത്ത് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
(പി.ആര്‍.പി. 2634/2018)
date
- Log in to post comments