Skip to main content

എം.ബി.എ ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും

പുന്നപ്ര അക്ഷരനഗരി  കേപ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവ. അംഗികൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്‌നോളജി  2025-2027 വര്‍ഷത്തേക്കുള്ള ദിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ നടത്തുന്നു. ഇതിൻ്റെ  ഭാഗമായി ജൂണ്‍ 10 രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും നടത്തും. 50 ശതമാനം മാര്‍ക്കോടുകൂടി ഡിഗ്രി  പാസായവര്‍ക്കും (എസ്.സി, എസ്.റ്റിക്ക് 45 ശതമാനം മാര്‍ക്ക്. എസ്.ഇ.ബി.സി, ഒ.ബി.സിക്ക് 48 ശതമാനം മാര്‍ക്ക്) അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ് /സി-മാറ്റ് /ക്യാറ്റ് ഉള്ളവരും, അതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. വിലാസം- ഡയറക്ടര്‍,  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്‌നോളജി പുന്നപ്ര അക്ഷരനഗരി, വാടയ്ക്കല്‍. പി.ഒ., ആലപ്പുഴ-688003, ഫോണ്‍: 0477-2267602, 9188067601, 9946488075, 9747272045. www.imtpunnapra.org 

(പിആർ/എഎൽപി/1620)

date