Post Category
ഐ.ഐ.ടി, എൻ.ഐ.ടി എൻട്രൻസ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേനെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഐ.ഐ.ടി, എൻ.ഐ.ടി എൻട്രൻസ് പരിശീലനം നൽകുന്നു. ഹയർസെക്കന്ററി /വൊക്കേഷണൽ ഹയർസെക്കന്ററി തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്ക് 85 ശതമാനമോ അതിനു മുകളിലോ മാർക്ക് നേടി വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ എൻട്രൻസ് കോച്ചിങ്ങിനാണ് സർക്കാർ ധനസഹായം നൽകുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലയിലെ മത്സ്യഭവനുകളിൽനിന്നും ലഭിക്കും. അപേക്ഷകൾ ജൂൺ 20 നകം മത്സ്യഭവനുകളിൽ ലഭിക്കണം. ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിനർഹത.
date
- Log in to post comments