Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

2025-26 അധ്യയന വര്‍ഷത്തെ ഒ.ഇ.സി. പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം,
കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്, പിഎം-വൈ.എ.എസ്.എ.എസ്.വി.ഐ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍
ഒ.ബി.സി., ഇ.ബി.സി ആന്‍ഡ് ഡി.എന്‍.ടി എന്നീ സ്‌കോളര്‍ഷിപ്പുകള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ
ക്ഷണിച്ചു.

സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്.  സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് ഇ - ഗ്രാന്റ്സ് മുഖേന ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ട അവസാന തീയതി ജൂലൈ 15.
ഇത് സംബന്ധിച്ച സർക്കുലറുകൾ www.egrantz.kerala.gov.in , www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 0484 2983130

പിആർ/എഎൽപി/1626)

date