Skip to main content

ലോക പരിസ്ഥിതി ദിനം: ജില്ലാതല ഉദ്ഘാടനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു

 

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു .

 

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ള 65 എയ്‌റോബിക് ബിന്നുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍ കാമ്പയിന്‍ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തി. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് എന്നിവര്‍ കളക്ടറേറ്റ് വളപ്പില്‍ വൃക്ഷതൈകള്‍ നട്ടു.

 

ശുചിത്വമിഷന്‍ ജില്ലാ കോ ഓർഡിനേറ്റര്‍ കെ. ജി ബാബു, അസി. കോ ഓർഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞ് ആശാന്‍, പ്രോഗ്രാം ഓഫീസര്‍ പി. അഖില്‍, പി. ബിനുലാല്‍, ഷഹാന കബീര്‍, കെ. വി രതീഷ്, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് പി വി  വിനോദ്, ഹരിത കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പിആർ/എഎൽപി/1628)

date