Skip to main content

ഐ ടി ഐ പ്രവേശനത്തിന് അപേക്ഷിക്കാം

 

പുറക്കാട് ഗവ. ഐ ടി ഐ യിലേക്ക് 2025-26 വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.  

 

എന്‍.സി.വി.ടി ട്രേഡുകളായ വെല്‍ഡര്‍,

ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്‍ എന്നീ ട്രേഡുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. https://itiadmissions.kerala.gov.in

എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ

സമര്‍പ്പിക്കാം. പോര്‍ട്ടലില്‍ നിന്നും

ആവശ്യമായ ഐ ടി ഐകള്‍ സെലക്ട് ചെയ്യേണ്ടതും അപേക്ഷാഫീസായി

100 രൂപ ഓണ്‍ലൈനായി ഒടുക്കേണ്ടതുമാണ്.

അപേക്ഷകന്‍ മൊബൈല്‍ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപ്‌ലോഡ് ചെയ്യണം. അപേക്ഷ

സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 20. അപേക്ഷ സമര്‍പ്പിച്ചതിനുശേഷംഅടുത്തുള്ള സര്‍ക്കാര്‍ ഐ ടി ഐ യില്‍ അസ്സല്‍ രേഖ പരിശോധന ജൂണ്‍ 24 നു മുന്‍പ് പൂര്‍ത്തിയാക്കണം.

 

വിശദ വിവരങ്ങള്‍ക്ക്: https://det.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.ഫോണ്‍: 0477 2298118, 9495872011, 7558852185.

 

(പിആർ/എഎൽപി/1629)

date