Skip to main content

പരിസ്ഥിതി ദിനം: ജില്ലാ പഞ്ചായത്തിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു

 

പരിസ്ഥിതി ദിനത്തിൽ ജില്ലാ സാക്ഷരതാമിഷൻ്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിൽ "ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ" പോസ്റ്റർ പ്രദർശനം നടത്തി. ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ  ഭാഗമായി തയ്യാറാക്കിയ പോസ്റ്ററുകളാണ് പ്രദർശിപ്പിച്ചത്. പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുക എന്ന സന്ദേശമാണ് പോസ്റ്ററുകളിൽ ഉള്ളത്.

 

പോസ്റ്റർ പ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം വി പ്രിയ ടീച്ചർ, ജില്ലാ പഞ്ചായത്തംഗം അഡ്വ ആർ റിയാസ്, മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ വി രതീഷ്, എസ്. മഞ്ജു, പി കെ ജോസഫ്, എസ് സനിത തുടങ്ങിയവർ പങ്കെടുത്തു.

പിആർ/എഎൽപി/1630)

date