Skip to main content

പച്ചമലയാളം കോഴ്സ് രജിസ്ട്രേഷൻ

 

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തിവരുന്ന പച്ചമലയാളം കോഴ്സിലേക്ക് ജൂൺ 16 വരെ രജിസ്റ്റർ ചെയ്യാൻ അവസരം. 

മലയാളം മീഡിയത്തിൽ പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവർക്കും ഈ കോഴ്‌സിന് അപേക്ഷിക്കാം.

അപേക്ഷകർക്ക് 17 വയസ് പൂർത്തിയായിരിക്കണം. 

ഒരുവർഷം ദൈർഘ്യമുള്ള കോഴ്സാണ് പച്ചമലയാളം. സാക്ഷരതാമിഷന്റെ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ഒരു തുല്യതാകോഴ്സാണ്. സർക്കാർ ജീവനക്കാർക്ക് പത്താം ക്ലാസ് മലയാളപഠനം നിർബന്ധമായതിനാലാണ് ഈ കോഴ്സിന്റെ പരിഷ്‌കരണം നടത്തിയത്. ആറ് മാസമാണ് അടിസ്ഥാന കോഴസിന്റെ കാലാവധി. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. 04772252095 എന്ന നമ്പരിൽ വിളിയ്ക്കുകയോ 9947528616 എന്ന നമ്പരിലേയ്ക്ക് വാട്‌സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം. വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത പ്രേരക്മാർ വഴി രജിസ്‌ട്രേഷൻ നടപടികൾ ചെയ്യാനാകുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. http://www.literacymissionkerala.org എന്ന വെബ് സൈറ്റ് സന്ദർശിക്കാം.

date