Skip to main content

പരിസ്ഥിതി ദിനത്തിൽ വൃക്ഷവൽക്കരണ ക്യാമ്പയിനുമായി നീലംപേരൂർ ഗ്രാമ പഞ്ചായത്ത്

 

പരിസ്ഥിതി ദിനത്തിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് വൃക്ഷവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിന് സമീപം നടന്ന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് റ്റി കെ തങ്കച്ചൻ വൃക്ഷ തൈ നട്ട് നിർവ്വഹിച്ചു.  

 പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാമണി ജയകുമാർ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി ജി സഹദേവൻ, നാട്ടുകാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അസി. സെക്രട്ടറി ജി ശ്രീകുമാർ ഹരിത കേരള മിഷന്റെ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.

date