ആരോഗ്യം ആനന്ദം രണ്ടാംഘട്ടത്തിന് തുടക്കമായി
ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം അർബുദം അകറ്റാം ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിന് ജില്ലയിൽ തുടക്കമായി. എച്ച് സലാം എം എൽ എ
ആലപ്പുഴ എസ് ഡി കോളേജിൽ
പരിപാടി ഉദ്ഘാടനം ചെയ്തു.
പുരുഷന്മാരിൽ കണ്ടുവരുന്ന വദനാർബുദം വൻകുടലിലെ അർബുദം എന്നിവ തുടക്കത്തിൽ തന്നെ കണ്ടെത്തി പ്രതിരോധിക്കുക എന്നതാണ് രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം.
പ്രിൻസിപ്പൽ പ്രൊ. ഡോ. വി. ആർ. പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ് ആരോഗ്യ സന്ദേശം നൽകി.
ലിറ്റിൽ ചാമ്പ്യൻ കാമ്പയിൻ പോസ്റ്റർ പ്രകാശനം കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ്. രഞ്ജിത്ത് നിർവഹിച്ചു.
ഡെപ്യൂട്ടി ഡി.എം.ഒ. മാരായ ഡോ. അനു വർഗീസ്, ഡോ. എം അനന്ത്., ഡെപ്യൂട്ടി ജില്ല എജുക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ഐ ചിത്ര, ഡോ. ആർ സേതുനാഥ്, പെൻഷൻ സംഘടന പ്രതിനിധികളായ നരേന്ദ്രൻ നായർ, എ. സലിം എന്നിവർ സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിൽ പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഭിനവ് കൃഷ്ണ, നവതേജ് കിരൺ എന്നിവർ ഒന്നാം സ്ഥാനം നേടി.
- Log in to post comments