Post Category
ലഹരി വിരുദ്ധ ബോധവല്‍കരണം
ജില്ലയില്‍ നാഷാമുക്ത ഭാരത് അഭിയാന്‍ പദ്ധതി കാമ്പയിന്‍ ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ , അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അംഗം ശ്രീനാദേവി കുഞ്ഞമ്മ നിര്‍വഹിച്ചു . ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജെ ഷംലാ ബീഗം അധ്യക്ഷയായി. കോഴഞ്ചേരി ജില്ലാ ആശുപത്രി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.പി റ്റി സന്ദീഷ് , സര്‍ക്കാര്‍ ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് ഒ.എസ് മീന, കെഎസ്എസ്എം ജില്ലാ കോര്‍ഡിനേറ്റര്‍ എല്‍. പ്രീതാകുമാരി, ജില്ലാ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.നിസ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments