Post Category
കൊമേഴ്സ്യല്‍ അപ്രന്റിസ് നിയമനം
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യാലയത്തില്‍ കൊമേഴ്സ്യല്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. പ്രായപരിധി -26 വയസ്. യോഗ്യത- ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രതിമാസ സ്റ്റൈഫന്റ് - 9000 രൂപ. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മുന്‍പരിചയ രേഖ (ഉണ്ടെങ്കില്‍) , ഫോട്ടോ സഹിതം പത്തനംതിട്ട ജനറല്‍ ആശുപത്രി എതിര്‍വശമുളള ജില്ലാ കാര്യാലയത്തില്‍ ജൂണ്‍ ഒമ്പതിന് രാവിലെ 11ന് ഹാജരാകണം. മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ അപേക്ഷിക്കരുത്. ഫോണ്‍ : 0468 2223983.
date
- Log in to post comments