Post Category
സൂപ്പർക്ലോറിനേഷൻ: ജൂൺ 11ന് കുടിവെള്ളം ഉപയോഗിക്കരുത്
ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ ചാത്തനാട്, ചന്ദനക്കാവ് പമ്പ് ഹൗസിലും ആര്യാട് പഞ്ചായത്തിന്റെ പമ്പ് ഹൗസിലും സൂപ്പര്‍ ക്ലോറിനേഷന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചാത്തനാട് പമ്പ് ഹൗസിന്റെ പരിധിയിൽ ചാത്തനാട്, സനാതനം, മന്നത്തു, പൂന്തോപ്പ്, കാളാത്ത്, ആശ്രമം, എന്നീ വാര്‍ഡുകളിലുള്ളവരും. ചന്ദനക്കാവ് പമ്പ് ഹൗസിന്റെ പരിധിയിൽ മുല്ലക്കൽ, എ.എൻ പുരം, പഴവീട്, സനാതനപുരം, കൈതവന, കളർകോഡ്, പാലസ്, എം. ഓ വാർഡ്, പള്ളാത്തുരുത്തി, തിരുവമ്പാടി, ആര്യാട് പമ്പ് ഹൗസിന്റെ പരിധിയിൽ 1 മുതൽ 15 വരെയുള്ള വാർഡുകൾ വരുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ജൂണ്‍ 11ന് കുടിവെള്ളം ഉപയോഗിക്കാന്‍ പാടില്ല എന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments