Skip to main content

ലോക പരിസ്ഥിതിദിനാഘോഷം

 

ജൈവവൈവിധ്യ ബോർഡ്, മണ്ണഞ്ചേരി പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി, ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജ് ഫോർ വുമൺ എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു.

 

സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി, ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജ് ഫോർ വുമണിലെ ഭൂമിത്ര സേന ക്ലബ്ബ്, വെറ്റ് ലാൻഡ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനാഘേഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ മടയാൻ തോടിന്റെ തീരത്ത് എംസിഎഫ്‌നു സമീപം അപൂർവ്വയിനം റൈപേറിയൻ വൃക്ഷത്തൈകൾ നട്ടു. 

 

ഭൂമിത്ര സേന ക്ലബ്ബ് കോർഡിനേറ്റർ ഡോ. പിങ്കി ചെറിയാൻ, വെറ്റ് ലാൻഡ് ക്ലബ്ബ് കോർഡിനേറ്റർ ഡോ. ആർ നിഷ നായർ, ബിഎംസി കൺവീനർ പ്രൊഫ. വി എസ് ഗീതാകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഉദയമ്മ, പഞ്ചായത്തംഗങ്ങളായ ലതിക ഉദയൻ, സുധർമ്മ തുടങ്ങിയവർ പങ്കെടുത്തു.

 

ഓണാട്ടുകര റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ കായംകുളം, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കായംകുളം നഗരസഭ ജൈവവൈവിധ്യ പരിപാലന സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. ഓണാട്ടുകര റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ കായംകുളം നഗരസഭാധ്യക്ഷ പി ശശികല റാഗി വർഗത്തിൽപ്പെട്ട പച്ചമുട്ടി വിതച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.  

 

പരിപാടികളുടെ ഭാഗമായി വൃക്ഷത്തൈ നടൽ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലൽ, ബോധവത്ക്കരണ ക്ലാസ്, ചെറു ധാന്യങ്ങളുടെ എക്‌സിബിഷൻ തുടങ്ങിയവയും സംഘടിപ്പിച്ചു.

 

ചടങ്ങിൽ റിസർച്ച് സ്റ്റേഷൻ മേധാവി ഡോ. വി മിനി അധ്യക്ഷയായി. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ശ്രുതി ജോസ്, നഗരസഭ ജൈവവൈവിധ്യ പരിപാലന സമിതി കൺവീനർ എം കെ പ്രദീപ്, ഡോ. പൂർണ്ണിമ യാദവ്, എസ് എം സീന, നഗരസഭ ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങൾ, വിദ്യാർഥികൾ, ഗവേഷണ കേന്ദ്രത്തിലെ അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date