Skip to main content

കിക്മ എം.ബി.എ പ്രവേശനം

 സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) എം.ബി.എ (ഫുൾടൈം) ബാച്ചിലേക്ക്  സ്പോട്ട് അഡ്മിഷൻ  ജൂൺ ഒൻപതിന് രാവിലെ 10 മുതൽ കിക്മ കോളേജ് കാമ്പസിൽ വച്ച് നടക്കും. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.
50 ശതമാനം മാർക്കിൽ കുറയാതെ ബിരുദമുള്ളവർക്ക് പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സ്പോട്ട് അഡ്മിഷനിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക്meet.google.com/eyb-pkoq-ruy ലിങ്ക് വഴി ഓൺലൈനായി ചേരാം .
വിശദവിവരങ്ങൾക്ക് ഫോൺ:9496366741/ 85476 18290.  www.kicma.ac.in എന്ന വെബ്സൈറ്റും സന്ദർശിക്കാം.

date