Post Category
ക്ഷീരവാരാചരണം
ലോക ക്ഷീരദിനത്തിന്റ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിവിധ സി.ഡി.എസുകളിൽ ക്ഷീര വാരാചരണം നടത്തി. പാലിന്റെ പോഷക ഗുണങ്ങളേക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ഷീരദിനാഘോഷം നടത്തിയത്. ഒരോ സി.ഡി.എസിലെയും മികച്ച ക്ഷീര കർഷകരെ ആദരിച്ചു. അങ്കണവാടിയിലെ കുട്ടികൾക്കായി ക്ലസ്റ്ററിലെ ക്ഷീരകർഷകരിൽ നിന്നു ശേഖരിച്ച പാൽ ഉപയോഗിച്ച് പായസവും പേടയും ഗുലാബ് ജാമും നൽകി. ബഡ്‌സ് സ്‌കൂളിലെ കുട്ടികൾക്കായി ക്ഷീരകർഷകരിൽ നിന്നും പ്രൊഡ്യൂസർ ഗ്രൂപ്പുകളിൽ നിന്നും ശേഖരിച്ച് ശുദ്ധമായ പാൽ നൽകുകയും ചെയ്തു. ജൂൺ ഒന്നു മുതൽ അഞ്ചു വരെയാണ് ജില്ലയിൽ ക്ഷീരവാരാചരണം നടന്നത്.
date
- Log in to post comments