Skip to main content

*അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയര്‍ അപ്ഡേഷൻ നടത്താം*

തൊഴില്‍ വകുപ്പിന്  കീഴിലെ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍  രൂപീകരിച്ച അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയര്‍ വഴി അപ്ഡേഷൻ നടത്താം. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ വിവരശേഖരണം ഏകീകൃതമാക്കുകയാണ് ലക്ഷ്യം.
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ മാനന്തവാടി ജില്ലാ ഓഫീസിനു കീഴിൽ അംഗങ്ങളായവരും നിലവിൽ അംഗത്വം മുടങ്ങിയ പെൻഷൻകാരായ തൊഴിലാളികള്‍ക്കും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ   തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, അതത്  ക്ഷേമനിധി ബോര്‍ഡുകള്‍ നിഷ്‌കര്‍ഷിക്കുന്ന രേഖകൾ എന്നിവയുമായി ജൂലൈ 31 നകം അപ്‌ഡേറ്റ് ചെയ്യണം. ഏകീകൃത ഐഡന്റിറ്റി കാര്‍ഡിനുള്ള 25 രൂപ അടക്കാത്തവര്‍ തുക അടക്കണമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. ഫോൺ: 8547655339.

date