Skip to main content

ഐ.ടി.ഐ പ്രവേശനം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിലെ 22 എൻ.സി.വി.ടി ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in വഴി ഓൺലൈനായി ജൂൺ 20 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ട്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 24 നകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി തൊട്ടടുത്തുള്ള ഐ ടി ഐ യിൽ ഹാജരാകണം.

        പി.എൻ.എക്സ് 2554/2025

date