Skip to main content

നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പ്: കംപ്ലെയിന്റ് മോണിറ്ററിങ് സെല്ലില്‍ ബന്ധപ്പെടാം

നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്ക് കൈകൂലി വാഗ്ദാനം ചെയ്യുക, സ്വീകരിക്കുക, സ്ഥാനാര്‍ത്ഥികള്‍ ,വോട്ടര്‍മാര്‍ എന്നിവരെ പരിക്കേല്‍പിക്കുകയോ ഭീക്ഷണിപ്പെടുത്തുകയോ ചെയ്യുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കുന്നതിനായി ടോള്‍ ഫ്രീ നമ്പറായ 1950 ല്‍ ബന്ധപ്പെടാം. പരാതിപ്പെടാനുള്ള മോണിറ്ററിങ് സെല്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പണമായോ പാരിതോഷികമായോ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ബി പ്രകാരം കുറ്റകരമാണ്.  തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒന്‍പത് ഫ്ളൈയിങ് സ്‌ക്വാഡുകള്‍  പ്രവര്‍ത്തിക്കുന്നുണ്ട്.

date