പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം
പോളിടെക്നിക് ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ ജില്ലാതല കൗണ്‍സിലിങ് ജൂണ്‍ 11, 12 തീയതികളില്‍ പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ നടത്തും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കുള്ള പ്രവേശനമാണ് ഇവിടെ നടത്തുന്നത്.
അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഫീസും (ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് / യുപിഐ ) പിടിഎ ഫണ്ട് ,യൂണിഫോം ഫീസ് (പണമായി) നല്‍കണം. കമ്മ്യൂണിറ്റി ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് വരുമാനം അല്ലെങ്കില്‍ നോണ്‍ ക്രീമിലയെര്‍ സര്‍ട്ടിഫിക്കറ്റ് വേണം. പട്ടികജാതിവിഭാഗത്തിന് തഹസീല്‍ദാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രക്ഷകര്‍ത്താവ് ഒപ്പമുണ്ടാവണം. www.polyadmission.org/let എന്ന അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പ്രിന്റൗട്ട് കൊണ്ടുവരണം. ഐടിഐ/കെജിസിഇ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് 11നും പ്ലസ് ടു / വിഎച്ച്എസ്ഇ വിഭാഗത്തിലുള്ളവള്‍ക്ക് 12നുമാണ് കൗണ്‍സിലിംഗ്. ഫോണ്‍: 04933-227253.
- Log in to post comments