Skip to main content

മെഗാ തൊഴില്‍ മേള

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും, എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ ജൂണ്‍ 21ന് മെഗാ തൊഴില്‍ മേള ‘പ്രയുക്തി 2025’ സംഘടിപ്പിക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് മൂന്ന് വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം എന്‍ കെ പ്രേമചന്ദ്രന്‍ എം പി നിര്‍വഹിക്കും. എം നൗഷാദ് എം എല്‍ എ അധ്യക്ഷനാകും. എസ് എസ് എല്‍ സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി: 18-50. ncs.gov.in മുഖേന രജിസ്റ്റര്‍ ചെയ്തശേഷം ലഭിക്കുന്ന ഐഡിയും, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം പങ്കെടുക്കണം. മേളയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്. ഫോണ്‍: 8281359930, 8304852968.
 

 

date