Post Category
എം ബി എ സ്‌പോട്ട് അഡ്മിഷന്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ. (ഫുള്‍ടൈം) ബാച്ചിലേക്ക് പ്രവേശനത്തിന് ജൂണ്‍ ഒന്‍പത് രാവിലെ 10 മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദവും, പ്രവേശന പരീക്ഷയും. സഹകരണ മേഖലയിലുള്ളവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളളവര്‍ക്കും സീറ്റ് സംവരണമുണ്ട്. പട്ടിക ജാതി/വര്‍ഗ വിഭാഗത്തിന് ഫീസ് ആനുകൂല്യം ലഭിക്കും. സ്പോട്ട് അഡ്മിഷനില്‍ നേരിട്ടും meet.google.com/eyb-pkoq-ruy ലിങ്ക് മുഖേനയും പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: www.kicma.in ഫോണ്‍: 9496366741, 8547618290.
date
- Log in to post comments